Rudrabhishekam at Kanayannur Mahadeva Temple Chottanikkara on 4th March 2023. കണയന്നൂരപ്പന്റെ കലശ വാർഷികം പ്രമാണിച്ച് 2023 March 4 ശനിയാഴ്ച അത്യപൂർവമായ രുദ്രജപവും അഭിഷേകവും നടത്താൻ തീരുമാനിച്ച വിവരം നമുക്ക് എല്ലാവർക്കും അറിയാവുന്നതാണല്ലോ!!!
അതിനോടനുബന്ധിച്ച് രുദ്രാഭിഷേകം പ്രധാന സ്വാമിയാരുടെ നേതൃത്തത്തിൽ 20 തോളം ബ്രാമണ കമ്മികളുടെ നേതൃത്വത്തിൽ “ശ്രീ രുദ്രജപത്തോടെ ഭഗവാന് അഭിഷേകം നടത്തുന്നു.
രുദ്രജപം രാവിലെ 6 മണിക്കു ആരംഭിച്ച് 10 മണിയോടെ പര്യവസാനിക്കും.
ഭഗവൽസന്നിധിയിൽ വച്ചു നടക്കുന്ന ഈ അത്യപൂർവ്വ ചടങ്ങിൽ ഭക്തർ ഓരോരുത്തരും ആദ്യാവസാനം വരെ പങ്കെടുത്ത് ഭഗവൽപ്രീതിക്ക് പാത്രീഭൂതരാകണമെന്ന് ഭഗവൽ നാമത്തിൽ അഭ്യർത്ഥിയ്ക്കുന്നു.
തുടർന്ന് തിരുവാതിരക്കളി, പ്രണവം മൂസിക് ചോറ്റാനിക്കര അവതരിപ്പിക്കുന്ന ഗാനമേള കൂടാതെ പ്രാതൽ, അന്നദാനം എന്നിവയും ഉണ്ടായിരിക്കുന്നതാണ്.
ഏവർക്കും കണയന്നൂരപ്പന്റെ തിരുസന്നിധിയിലേക്കു സുസ്വാഗതം
കണയന്നൂർ ക്ഷേത്രഭരണ സമിതി, 2023
Temple Contact Particulars: Kanayannur, Eruveli, , Chottanikkara, India, Kerala